വെറുതെ പാടിയാല്‍ മതിയോ?

Sunday 3 April 2011


   വെറുതെ ഇരുന്ന് പാട്ട് കേള്‍ക്കുന്നവര്‍ ഒന്നു ചിന്തിക്കുവാന്‍ വേണ്ടി, അലെങ്കില്‍ ഒന്നു വായിച്ചു നോക്കുവാന്‍ മാത്രം, മലബാര്‍ മേഖലകളില്‍ പുരാതനം മുതലേ പ്രചാരം നേടിയ കലയാണ്‌ മാപ്പിളപ്പാട്ട്. കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അറബികളുമായ സാംസ്കാരിക ബന്ധം നിലനില്‍കുന്നുണ്ട്.  ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്.
മാപ്പിളപ്പാട്ട് പഴമയുടെ രേഖ

മാപ്പിളപ്പാട്ടിന്റെ ചരിതത്തിലേക്ക് കടന്നു വെറുതെ സമയം കളിയുന്നില്ല, എന്നാലും മാപ്പിളപ്പാട്ടിന്റെ മഹിത ചരിത്രം നാം അറിഞ്ഞിരിക്കേണ്ടതാണ്‌, അപ്പോഴാണ്‍ മാപ്പിള സമൂഹത്തോട് ഇന്നു നാം കാണിക്കുന്ന തെറ്റ് മനസ്സിലാക്കുവാന്‍ കഴിയൂ. 

 മാലപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, യുദ്ധ-കാവ്യം, ഒപ്പനപ്പാട്ടുകൾ തുടങ്ങി നാടോടി ഗാനങ്ങൾ മുതൽ മാപ്പിള രാമായണം വരെ മാപ്പിളപ്പാട്ടുകളുടെ വൈവിദ്ധ്യം പ്രകടമാക്കുന്നു. എന്നാല്‍ ഇന്നു വെറും പ്രണയ കാമ രംഗങ്ങളോടു കൂടി ദൃശ്യവല്‍ക്കരിച്ച മാപ്പിളപ്പാട്ടിനെ ഇല്ലായിമ ചെയ്തിരികുന്നു. ആര്‍ ഉത്തരവാദികള്‍??? നമ്മളൊ? അതോ പാട്ടുകാരോ??

ഇനി നമുക്ക് വെറുതെ ഒന്നു രണ്ടു ഗാന സംസ്കാരങ്ങളുടെ  അവസ്ഥകള്‍ നോക്കാം.. അല്ലെ


കേരള ഗാന വിപണിയില്‍ കേരളീയര്‍ക്കു മാപ്പിളപ്പാട്ടു ജനകീയമായ്ത് 'എന്റെ ഖല്‍ബില്‍ നീയാണ്‌...' എന്ന ആല്‍ബത്തോടെയാണ്‍! അല്ലെ... പക്ഷെ അവിടെ മലയാളത്തില്‍ നില്‍ നിന്നിരുന്ന ഗാനങ്ങളുടെ രീതിയെ തന്നെ മാറ്റികുറിച്ചു. ഒന്നു പ്രണയഗാനങ്ങള്‍ക്കും ഉണ്ടായിരുന്നു നല്ല ഭാവങ്ങള്‍.. പ്രണയത്തിന്റെ വിരഹവും സന്തോഷവുമൊക്കെ ഉള്‍കൊള്ളൂന്ന വരികള്‍ സുന്ദരമായിരുന്നു. മാപ്പിളപ്പാട്ടുകളില്‍ പണ്ടു മുതല്‍ക്കേ പ്രണയ ഗാനശാഖ നിലവിലുണ്ടായിരുന്നു. അതിനു താളബോധവും ആസ്വാദനവുമുണ്ടായിരുന്നു. ഇന്നു ഇവകള്‍ക്ക് ദൃശ്യവ്ല്‍ക്കരണം കൂടി വന്നപ്പോള്‍ ആകെ സ്ഥിതി മാറി. ഒരു മുസ്ലിം പേരു വെച്ചു ആല്‍ബം ഇറക്കല്‍ ആയി. അങ്ങനെ കുറെ പുതിയ പേരുകള്‍ കേരളസമൂഹം പഠിച്ചു.
മലയാളം ആല്‍ബം സില്‍സില വരെ എത്തി നില്‍ക്കുന്നു ഇനിയും പലതു ഇറങ്ങും ജാഗ്രതെ!! വെറുതെ പറയുക അല്ല




രണ്ടാമത്തെ സംസ്കാരം



ഏഷ്യാ ഭൂഖണ്ഡത്തില്‍ നിന്നു അലപം മാറി യൂറൊപ്പിലേക്ക് ഒന്നു പോയി നോക്കാം, ഇസ്ലാമിക ഗാന ശാഖയിലേക്ക്... ഒന്നു വെറുതെ രണ്ടു മൂന്ന് പാട്ടുകള്‍ കേട്ട് നോക്കാം. 
സാമി യൂസുഫ്- അല്‍ മുഅലിം

maher zain - open ur eyes
yusuf islam - beloved

കേരളത്തിന്റെ അഫ്സലിന്റെയും താജുദ്ദീന്റെയും കൊല്ലം ഷാഫിയുടെയും ഗാനങ്ങള്‍ അതിനു ശേഷം ഒന്നു ആസ്വദിച്ചു വിലയിരുത്താം.
shafi kollam - ente ponnu...
afsal- sajna
tajudheen
സംഗീതം എന്നുള്ളതും വെറും ആസ്വാദനത്തിന്റെ വഴികള്‍ മാത്രമല്ല, ഏതു കലയുടെ നന്മകള്‍ ഉള്‍കൊണ്ട്, അതിന്റെ സാധ്യതകള്‍ മനസിലാക്കി നന്മയിലേക്ക് നയിക്കാം ആവണം.
നാം പ്രണയം മാത്രമാണോ? ഗാനങ്ങളിലൂടെ കാണുന്നത്. പെണ്ണീനെ വര്‍ണ്ണിക്കുന്നതിലപ്പുറം ഗാനങ്ങള്‍ സ്കോപ്പിലേ... എന്താണ്‍ സംഭവിച്ചത്?


നാം അറിയാതെ പോകരുത് ഇവരെ :

യുവത്വം എപ്പൊഴും ആസ്വാദനത്തിനും രസത്തിനും വഴികള്‍ തേടുന്നു. അതുകൊണ്ട് തന്നെ സംഗീതമേഖലക്കു യുവത്വം വലിയ പ്രധാന്യം നല്‍ക്കുന്നത്. പോപ്പ് സംഗീതങ്ങളില്‍ മതിമറന്ന യൂറൊപ്പിന്‍ യുവത്വം, അതിലെ മുസ്ലിം ചെറുപ്പക്കാരെ നന്മയിലേക്ക് വഴി തെളിക്കുവാന്‍ നന്മയുടെ സംഗീതവുമായി അന്താരാഷ്ട്രലോകത്തേക്ക് ഇവര്‍:

സാമി യൂസുഫ്:

"ഇസ്‌ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം" എന്നായിരുന്നു, ടൈം മാഗസിന്‍ സാമി യൂസുഫിനെ വിശേഷിപ്പിച്ചത്. ഒരു സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ സംഗീതപ്രേമി ആയിരുന്നു.  ലണ്ടനിലെ പ്രസിദ്ധ റോയല്‍ അക്കാദമി ഓഫ്  മ്യൂസിക്കില്‍ നിന്നു പ്രസിദ്ധ സംഗീതജ്ഞരുടെയും രചയിതാക്കളുടെയും കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. പാശ്ചാത്യ സംഗീതത്തിനു പുറമെ മദ്ധ്യപൂർ‌വേഷ്യൻ സംഗീതത്തിലും നല്ല ധാരണയുണ്ടാക്കി. പാശ്ചാത്യ-പൗരസ്ത്യ സംഗീത പാരമ്പര്യവുമായി ആഴത്തിൽ തന്നെ അദ്ദേഹം പരിചയപ്പെട്ടു.

സാമി യൂസുഫ് പോപ്പ് സിംഗര്‍ ആണെന്നു ആദ്യമുഖവുരയില്‍ നിന്നു നിങ്ങള്‍ മനസ്സിലാക്കിയോ?

മൈക്കല്‍ ജാക്സണെ പോലെ വെറും ആര്‍മാദലഹരിയിലെത്തിക്കുന്ന പോപ്പ് സിംഗരാണ്‍ എന്ന് നിങ്ങല്‍ തെറ്റുദ്ധരിച്ചെങ്കില്‍ , സോറി..
sami yusuf - supplication

മദീനയുടെ രാജകുമാരനെ , ഹബീബായ റസൂല്‍ (സ)യെ വാഴ്ത്തുന്ന, അവിടുത്തെ മഹത്വം വിളിച്ചൊദുന്ന എത്രയോ പാട്ടുകള്‍ രചിക്കുകയും ഈണം നല്‍ക്കുകയും.. സുന്ദരമായ ശബ്ദത്തിലൂടെ യുവജനങ്ങളെ പ്രകാശത്തിലേക്ക് നയിക്കുക ചെയ്ത് പോപ്പ് സിംഗര്‍.
sami yusuf- healing

മാനുഷികമൂല്യങ്ങളെ കുറിച്ചു, യുവത്വത്തിന്റെ പ്രസരിപ്പിനെ കുറിച്ച്, സ്വാന്തനത്തിന്റെ തലോടലുകളെ കുറിച്ച് ദൈവം നല്‍കിയ കഴിവിനെ ദൈവത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

പൈങ്കിളിപാട്ടുകളെല്ല, മാതാവിന്റെ സനേഹം (My Ummah album), വാല്‍സല്യം, ഭാര്യയുടെ അനുരാഗം(Al-Mualim), പ്രണയം, ഉപ്പയുടെ സ്വാന്തനം(healing), ഫലസ്തീനികളുടെ പ്രതീക്ഷകള്‍.(without You).... അങ്ങനെ പോകുന്ന സാമിയുടെ മനോഹരപാട്ടുകള്‍.

 search on youtube : sami yusuf
visit: www.samiyusufoffical.com

നാം അറിയുക... നാം പിറകോട്ട് നിങ്ങുകയാണോ എന്ന്?
നമ്മളില്‍ നിന്ന് അകന്നു പോകുന്ന മാനുഷികമൂല്യങ്ങള്‍, ഇസ്ലാമിക മുല്യങ്ങള്‍ ..
കലയെ വെറും വെറുതെ ആകാതെ ഉപയോഗപ്രദമാക്കുവാന്‍ നാം മുന്നിട്ടു ഇറങ്ങണം.
കലയിലൂടെ മാനുഷിക-ഇസ്ലാമിക മൂല്യങ്ങളെ വളര്‍ത്തുവാന്‍ കഴിയുമെന്ന്തിനു ഉദാഹരണമാണ്‌ സാമി യൂസ്സുഫ്


മറ്റുള്ളവരെ കുറിച്ച്: തുടരും..

23 comments:

faisu madeena said...

നല്ല ലേഖനം ...താങ്ക്സ് ജാബിര്‍

മുഹമ്മദ് അബ്ദുല്‍ അലീം റാവുത്തര്‍ അല്‍ ബറൂമി said...

ഹബീബ്.... നിങ്ങള്ക്കഭിനന്ദനങ്ങള്... സാമിയൂസുഫെന്ന മഹാനായ ഇസ്ലാമികസംഗീതജ്ഞനെ മലയാളികള്ക്ക് പരിചയപ്പെടുത്തിയതിനും ഓ൪മ്മപ്പെടുത്തിയതിനും.... ബഹുമാനപ്പെട്ടവരുടെ പ്രവാചകസ്നേഹം പുരാതനമുസ്ലിമീങ്ങളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കൂതറ അഭിനവമാപ്പിളപ്പാട്ടുകാ൪ തിരിച്ചറിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നു.....

.. said...

ജാബിര്‍,നല്ല വിവരണം,നീ പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് സീരിയസ് ആയി ചിന്തിച്ചത്,സത്യത്തില്‍ മാപ്പില്ല പ്പാട്ട് എന്ന കലാരൂപം ഇന്ന് ഏറ്റവും കൂടുതലായി കച്ചവടവത്കരിക്കപ്പെട്ടു.മാപ്പിള പ്പാട്ട് എന്നാല്‍ ഇന്നത്തെ ന്യൂ ജെനരേശന്‍ സംഭവങ്ങളാണ് എന്നൊരു തെറ്റി ധാരണ ഉണ്ടാകുന്നു,പുത്തന്‍ പാട്ടുകളും ആവാം പക്ഷെ മാപ്പില്ല പ്പാട് എന്ന കലാരൂപത്തിന്റെ മൂല്യം നില നിര്‍ത്തി കൊണ്ട് തന്നെ വേണം.

വിവരങ്ങള്‍ക്ക് നന്ദി.യൂറോപ്പിലെയും മറ്റും പാട്ടുകള്‍ ഇഷ്ടപ്പെട്ടു.

The Best87 said...

വളരെ നല്ല പോസ്റ്റ്‌.
സാമി യുസുഫിനെ കുറിച്ച് അല്പം കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോഴാണ് അടുത്തറിഞ്ഞത്. താങ്ക്സ്.

ഇന്ന് മാപ്പിളപാട്ടുകളെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു.
പെണ്ണും പ്രേമവും ഇല്ലാതെ പാട്ടില്ലെന്നു അവസ്ഥയാണ് ഇന്ന്.

നല്ല പാട്ടുകളുടെ നാളുകല്കായ് കാത്തിരിക്കാം...!

നൗഷാദ് അകമ്പാടം said...

വളരെ കാലിക പ്രസക്തമായ ഒരു വിഷയം തന്നെയാണു ജാബിര്‍ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്.
മാപ്പിളപ്പാട്ടെന്ന പേരില്‍ ഇറങ്ങുന്ന പ്രണയ കൂത്താട്ട വീഡിയോ ആല്‍ബങ്ങള്‍ / പാട്ടുകള്‍ക്ക്
നമ്മുടെ മഹത്തായ പാരമ്പര്യമുള്ള മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് തന്നെ കളങ്കമാണു..

എനിക്ക് തോന്നുന്നത് ഈസ്റ്റ് കോസ്റ്റ് വിജയന്റെ മാപ്പിളപ്പാട്ട് ആല്‍ബങ്ങളാണു ഈ ഒരു ദുരവസ്ഥക്ക് തുടക്കം കുറിച്ചതെന്നാണൂ..ഒപ്പം 'ഖല്‍ബാണു ഫാത്തിമ ' അതിനു ആക്കം കൂട്ടുകയും ചെയ്തു.

'സില്‍സില'യും കഴിഞ്ഞ് 'രാത്രി ശിവരാത്രി' വരേ എത്തിനില്‍ക്കുന്ന ആല്‍ബ വൈകൃതങ്ങള്‍ ഇനിയും നാം കാണേണ്ടി വരുമെന്നതില്‍ സംശയമില്ല..
പക്ഷേ അതിനകത്ത് അദബോടേയും ആദരവോടേയും മാത്രം ഉച്ചരിക്കേണ്ട പല അറബി പദങ്ങളും
ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് കാണുമ്പോള്‍ ഈ മാപ്പിളപ്പാട്ടിന്റെ പേരിലുള്ള
വേഷം കെട്ടിയാടലിനു എന്നാണറുതി എന്നു ഞാന്‍ ആശങ്കപ്പെടുന്നു.

Rejeesh Sanathanan said...

വളരെ നന്ദി.....ഈ വിവരങ്ങള്‍ക്ക്.........

Unknown said...

Nice posting, nice topic, in a good talented way. I have no malayalam font in this system :P, Anyway, good job Jabir,, keep it up :)

Fousia R said...

നന്നായെഴുതി. വിറ്റ് വരവ് മാത്രം നോക്കി പാട്ട് പടയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണ്‌ നമ്മുടെ cd. മാപ്പിളപ്പാട്ടുകള്‍ക്ക് പറ്റിയത്.
ഒന്നുമൊന്നും രണ്ടാണ്‌
എന്നതിനോട് പിന്നെ ഒന്നും മൂന്നാണ്‌ എന്നു പാടിയാണ്‌ അരിശം തീര്‍ത്തത്.

"മൈക്കല്‍ ജാക്സണെ പോലെ വെറും ആര്‍മാദലഹരിയിലെത്തിക്കുന്ന പോപ്പ് സിംഗരാണ്"...
"വെറും അര്‍മാദലഹരി" മൈക്കിള്‍ ജാക്സനെക്കുറിച്ചെഴുതിയപ്പോള്‍ വേണ്ടിയിരുന്നില്ല.
അയാള്‍ ഒരു പ്രതിഭ തന്നെയായിരുന്നു. ലഹരിയെ അര്‍മ്മാദം എന്നൊക്കെ തരം തിരിക്കുമ്പോള്‍
സൂക്ഷിക്കണം, ഇവിടെ ഇപ്പോഴും ശുദ്ധസംഗീതം കര്‍ണ്ണാടിക് സംഗീതം മാത്രം എന്നു കരുതുന്ന കൂട്ടരുടെ കൂടെ ചേരാനുള്ള
വാതിലാകാം തുറന്നുവയ്ക്കുന്നത്.
ആശംസകള്‍

Jabir Muhammed Malabari said...

Mj was talent... His songs very superb hit.
SAMI YUSUF also a pop singer, nut he giving gud msgs thrgh his songs

Arun Kumar Pillai said...

നല്ല ഒരു പോസ്റ്റ്..

ആചാര്യന്‍ said...

വളരെ നല്ല അവതരണം ഒപ്പം നല്ല കുറെ പാട്ടുകളും ആശംസകള്‍ സുഹുര്‍ത്തെ...സാമി യുസുഫിന്റെ യാരബ്പല്‍ ആലമീന്‍ അല്ലാഹു അല്ലാ...എന്നാ ഗാനം ധാരാളം കേള്‍ക്കാറുണ്ട്...

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല പോസ്റ്റ്... നന്നായി വിവരിച്ചു. മൈക്കിള്‍ ജാക്സണെ ആര്‍മാദലഹരിയിലെത്തിക്കുന്ന പോപ് ഗായകന്‍ എന്ന് വിശേഷിപ്പിച്ചതിനെ അംഗീകരിക്കുന്നില്ല. വര്‍ണ്ണവിവേചനത്തിനെതിരെ തന്റെ പാട്ടുകളിലൂടെ അതി ശകതിയായി പ്രതികരിച്ച ആളായിരുന്നു അദ്ദേഹം. ആശംസകള്‍

Unknown said...

നല്ല പോസ്റ്റ്‌. പക്ഷെ സാമി യുസുഫിന്‍റെ ഗാനങ്ങളിലെ സംഗീതം ഇസ്ലാം അനുവദനീയമാക്കിയതാണോ?

കുന്നെക്കാടന്‍ said...

രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു സുഹൃത്തില്‍ നിന്നാണ് സമി യൂസുഫിനെ ആദ്യമായി കേള്‍കുന്നത്.
അത് വരെ എനിക്ക് അറിയുമായിരുന്നില്ല അങ്ങനെ ഒരു വനമ്പാടിയെ,. ഇത് പോലെ നല്ല പാട്ടുകള്‍ പരിജയപെടുത്തി തരുന്നതില്‍ ഒരു പാട് സന്തോഷം ഉണ്ട്.

ഈ അറിവുകള്‍ വളരെ നല്ലത് തന്നെ, മാഞ്ഞാള പാട്ടുകള്‍ നമ്മുടെ കത്തും നാവും കേഴ്യടക്കാന്‍ അനുവതിച്ചു കൂടാ


സ്നേഹാശംസകള്‍

Unknown said...

very good jabir....i hope u wil try to spread this to each n evry muziq lvrs...eeven i wud try my best to inform the same...
great job malabari...

abdul hasi said...

ente sraddhaye sunnaramaya arthavathaya ganagalikku kshanicha thagalku ente abivadyagal....

ANSAR NILMBUR said...

മിനിമം മുസ്ലീങ്ങള്‍ എങ്കിലും ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍ ....

Unknown said...

സാമിയൂസുഫ്‌ ഇസ്ലാമിക പാട്ടുകാരന്‍.

കേരളത്തില്‍ വെറും മാപ്പിളപ്പാട്ട്കാര്‍.

Unknown said...

chilar angine anu avarkkenthokkeyo lokathinu nalkanundavum...............

Jefu Jailaf said...

നല്ല ലേഖനം...ആശംസകള്‍

sunil vettom said...

സാമി യൂസഫിന്റെ പാട്ടുകള്‍ കെല്‍ക്കാരുണ്ട് ദൈവസ്നേഹം നിറഞ്ഞു നില്‍ക്കുന്ന പാട്ടുകള്‍ ആണ് അവ ...പക്ഷേ മൊഞ്ചത്തിയും കല്‍ബും പഞ്ചാരയും ചേര്‍ണാല്‍ മലയാളത്തിലെ മഹത്തായ (ആധുനിക)മാപ്പിള പാട്ട് ആയി ...കൂട്ടിന് കുറെ മുസ്ലീം പെങ്കുട്ടികളുടെ പേരും ,പക്ഷേ അതൊക്കെ കേള്‍ക്കാനും കാണാനും നിറയെ ആളുകള്‍ ഉള്ളതുകൊണ്ടല്ലേ പിന്നേയും പിന്നേയും ഇവര്‍ നമ്മളെ കൊല്ലാകൊല ചെയ്യുന്നത് ..

ശരിക്കും കാലിക പ്രസക്തമാന്നു താങ്കളുടെ കുറിപ്പു .

khaadu.. said...

നല്ല ലേഖനം....

മാപ്പിള പാട്ടെന്ന ലേബലില്‍ ഇറങ്ങുന്ന പൈങ്കിളി കച്ചറ പാട്ടുകള്‍ മാപ്പിള ഗാന ശാകക്ക് തന്നെ നാണക്കേടാണ്..

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP