തുറന്നചിന്ത
Monday, 18 April 2011
ഇന്ന് തിമൊഷിങ്കിന്റെ strength of materials വായിച്ചു, സ്ട്രസ്സ് ആയിരുന്നു വായനയിലെ ഫോക്കസ്. രണ്ടു പേജ് കഴിഞ്ഞപ്പോള്‍ തന്നെ എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞു, തേങ്ങല്‍ അടക്കിപിടിക്കുവാന്‍ ശ്രമിച്ചു പേജുകള്‍ ഓരോന്നായി വായിച്ചു തീര്‍ത്തു. വായന തീര്‍ന്നിട്ടും എന്റെ കണ്ണുനീരിന്റെ ഒഴുക്ക് അവസാനിച്ചിരുന്നില്ല.
കൂട്ടുക്കാരേ, ഞാന്‍ എന്നോട് തന്നെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ട്രെസ്സ് എന്ന വാക്ക് ഒരാളെ കരയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, ഏതൊരു വാക്കിനും ഹൃദയത്തോട് സംവദിക്കാന്‍ കഴിയുമെന്നും അതിനും ലിപികളും ഗ്രാമറുകളും വേണ്ടാത്ത ഭാഷയുണ്ടെന്നും എനിക്ക് മനസിലായി.
ഈ ബുക്ക് എഴുതിയ തിമോഷ്ങ്ക് ഈ വിഷയത്തിലെ അവസാന വാക്കുമല്ല, പിന്നെ ഇതൊക്കെ വായിച്ചു, ഞാന്‍ എല്ലാം നേടി ലോകം കീഴടക്കി എന്ന് അവകാശപ്പെടുന്ന വിഡ്ഡീ നീ എവിടെയാണ് കിടക്കുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞിരുന്നു. ഹൃദയം സംസാരിക്കുന്നതെല്ലാം ബുക്കില്‍ ഇടം ലഭിക്കുകയില്ലാ, അതിനു സാധ്യവുമല്ല. അപ്പോള്‍ ആ തിമോഷ്ങ്കിന്റെ ഹൃദയം എത്രത്തോളം സഞ്ചരിച്ചു കാണും.
ഞാന്‍ പുസ്തകത്തില്‍ ഇനിയും കണ്ണുനീര്‍ വീഴാതിരിക്കാന്‍ അടച്ചു വെച്ചു, ഓഫീസ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... ഫാബ്രികാഷന്‍ യാര്‍ഡില്‍ പിറവി കൊണ്ടിരിക്കുന്ന സ്റ്റീല്‍ സ്ട്രക്ച്ചേര്‍സ്, എന്റെ മനസ്സില്‍ വീണ്ടും വേദന സൃഷ്ടിക്കപ്പെട്ടു. ഈ നന്മ നിറഞ്ഞ മെക്കാനിസിനെ കാശ് ആക്കി മാറ്റാന്‍ ആരാണു പഠിപ്പിച്ചത്. തിമോഷ്ങ്കിയോ?? അതോ എന്റെ മാഷോ?? ഉത്തരം തേടിയുള്ള യാത്ര അപ്പോഴെക്കും തുടങ്ങി കഴിഞ്ഞിരുന്നു.
ഈ കുറിപ്പ് എഴുത്തുന്നത് എന്നെ മഹാനാക്കുവാന്‍ വേണ്ടി അല്ല, ഒരു വേദനയുടെ ബാക്കിപത്രം...നമ്മള്‍ മറന്നുപോയ ഒരു കര്‍മ്മം കാരണം നമ്മുടെ മര്‍മ്മം തന്നെ നശിച്ചു തുടങ്ങി....
എന്റെ ഫസ്റ്റ് ഇയറില്‍ കൂട്ടുക്കാര്‍ ചോദിച്ചിരുന്നു, എന്തിനാ സിവില്‍ പഠിക്കുന്നത് എന്ന്? ഒരു ധാര്‍ഷ്ട്യത്തോടെ ഞാന്‍ കൊടുത്തു മറുപടി: I Need to make a Concrete garden ഈ മറുപടി എന്നെ ഇന്നു വേട്ടയാടുന്നു
അങ്ങനെ ഒരു കോണ്‍ക്രീറ്റ് ഗാര്‍ഡന്‍ ഉണ്ടാക്കണം എന്ന ഒരു ആഗ്രഹത്തോടെ ഇറങ്ങിതിരിച്ചപ്പോള്‍... ഞാന്‍ ഒരു വാക്ക് കേട്ടു: മനുഷ്യാ നീ ഈ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് കേട്ടപ്പാടെ വല്ലാത്ത സന്തോഷം തോന്നി.. മനുഷ്യനു ഇതിലും വലിയ അംഗീകാരം വേണോ്! ആ വാക്കുകള്‍ക്ക് വീണ്ടും കേള്‍ക്കുന്നതിനു വിണ്ടും ചെവിയോര്‍ത്തു. ആ വാക്കുകളായിരുന്നു എന്റെ മുഖത്തെ ഉന്മേഷം..
ഖലീഫ, പ്രതിനിധി, അംബാസിഡര്‍, .... മൂന്നും ഒരു കര്‍മ്മത്തിലേക്കു തന്നെ വിരല്‍ ചൂണ്ടുന്നു. ഒരു രാജാവു നിര്‍വഹികേണ്ട കര്‍മ്മമാണ് ഒരു പ്രതിനിധി ചെയ്യുന്നത്. രാജാവ് ദൈവമാണെങ്കില്‍... എന്റെ ഉറക്കം കെടുത്തുന്ന വാക്കുകളായി മാറി അത് പീന്നിടുള്ള രാത്രികളില്‍...
ദൈവം, ദൈവത്തെ പരിച്ചയപ്പെടുത്തുന്നത് കാരുണയും സംരക്ഷകനും എന്നൊക്കെ ആണല്ലോ... ഈ കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കും ബാധകമല്ലേ??
സംരക്ഷകനാവേണ്ട മനുഷ്യാ... നീ ഏതു കോടതിയിലാണ് ഇതിനൊരു പരിഹാരം കാണുക??? നീ സംരക്ഷികേണ്ടെ ഈ ഭൂമിമാതാവിനെ... നീ തന്നെ അതിനെ നശിപ്പിക്കുകയാണെങ്കില്‍!!
ഭൂമിക്കു മുകളില്‍ കാണുന്ന ഒന്നും മനുഷ്യനു അനുകൂലമായി സാക്ഷി പറയില്ല, അതു ഉറപ്പ്. കാരണം കോണ്‍കീറ്റിലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍, ഭൂമിക്കു ആണി ആയ പര്‍വതങ്ങളെ, മനുഷ്യന്‍ പൊടിച്ചു കളഞ്ഞില്ലേ! ഭൂമിയുടെ ത്രാണിയായ ഇരുമ്പിനെ നീ പുറത്ത് എടുത്തില്ലേ, ഇനി ഈ ഭൂമിക്ക് എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും.. ഈ ഭൂമിയെ കൊന്നവരില്‍ ഒന്നാം പ്രതി ഞാന്‍ തന്നെ.. അക്രമി ഞാന്‍ തന്നെ.. നമ്മള്‍ തന്നെ..
Stokes fifth order or airys wave theory യോ ഒന്നും കൊണ്ട് നിനക്ക് മഹാസമുദ്രങ്ങളെ അളന്ന് തിട്ടപെടുത്തുവാന്‍ കഴിയില്ല എന്നത് സത്യം കാരണം എല്ലാംതിയറികളും പ്രോബബിലിറ്റിയിലാണ് നിലകൊള്ളുന്നത് ..പ്രോബബിലിറ്റിയോ!!! ആ വാക്കിനു പോലും ഉറപ്പില്ല.. പിന്നെ എങ്ങനെ തിയറികള്‍ നിരത്തി നിര്‍മ്മിച്ച ഒരു സാധനത്തിനു ഉറപ്പുണ്ടാവും???
ഒരിക്കല്‍ എന്റെ കൂട്ടുക്കാരന്‍ പറഞ്ഞു,, ഗള്‍ഫിലൊന്നും സുനാമി ഉണ്ടാകില്ല എന്ന്... ഞാന്‍ അതു ഓര്‍ത്ത് ചിരിച്ചു എന്റെ മനസ്സില്‍, ഭൂമിയിലെ അക്രമം കാരണം ദൈവത്തോട് കടല്‍ എല്ലാ രാത്രിയിലും ചോദിക്കും, ദൈവമേ, നീ അനുവദിച്ചാല്‍ ഈ അക്രമികളെ ഞാന്‍ നക്കി തുടചോട്ടെ എന്ന് അപ്പോള്‍ ദൈവം പറയുമത്രെ.. അടങ്ങൂ..അടങ്ങൂ,, ഇതു തന്നെയാണു എന്റെ മാഷ് സുന്ദര്‍ സാരും പറഞ്ഞത് SEA IS LIKE a ferociuos animal chained at infinity.......
തുടരും...
എന്റെ സുഹൃത്തിന്റെ കുറിപ്പ്
1 comments:
ഞാന്‍ ഒരു സിവില്‍ എഞ്ചിനീയറിംഗ് കാരന്‍ ആണ്, വളരെ വ്യതസ്തമായ ചിന്ത,
"നന്മ നിറഞ്ഞ മെക്കനിക്സിനെ ഇങ്ങനെ പൈസ ആക്കാന്‍ ആരാണ് പഠിപ്പിച്ചത്"
നല്ല വാചകങ്ങള്‍
തീര്‍ത്തും എന്തൊക്കെയോ മനസ്സില്‍ കൊളുതിയിടുന്ന ലേഖനം.
Post a Comment