La democracia moderna... I confess that... i am the first culprit

Friday, 29 April 2011


അമ്മയെ വ്യഭിചരിച്ചാല് പോലും ഇങ്ങനെ കേള്ക്കാം...

1.അവന്നരന്തന്നെ,,, അവന്നരന്തന്നെ..

2.എന്തെങ്കിലും കാര്യമില്ലാതെ അവന്അങ്ങനെ ചെയ്യുമോ?

പറയുന്നത്.... ഇന്നും തീരാ വേദന അനുഭവിക്കുന്ന  ഒരു അമ്മയുടെ കഥയാണ്‌, നമ്മുടെ എല്ലാവരെയും സംരക്ഷിച്ചു വരുന്ന അമ്മ "ഭൂമി മാതാവ്"


ഹബീബ് മുഹമ്മദ് നബി () പറഞ്ഞില്ലേ.. "ഭൂമിയെ സൂക്ഷിക്കുക, അതു നിങ്ങളുടെ അമ്മയാണ്‌"

അമ്മയുടെ ശാപം ആണ്ഇന്നു കാസര്ക്കോഡും പരിസരത്തും നാം കണ്ട് കൊണ്ടിരിക്കുന്നത്....

മനുഷ്യാ... നാം എന്തേ... ഇതൊക്കെ മറന്ന് പോയതു.... ഇതൊന്നും നിന്റെ കണ്ണ് തുറന്നില്ലേ.... നീ ഇപ്പോഴും കൃത്രിമമായ ഭംഗിയില്ജീവിക്കുകയാണല്ലേ..


ഒരു ഹര്ത്താല്നടത്തിയത് കൊണ്ടോ.... ഒരു കോലം കത്തിച്ചത് കൊണ്ടോ..... അമ്മക്കും ഒരു അല്പം ആശ്വാസം ആവുമോ???... മനസാക്ഷിയോട് ചോദിച്ചാല്ഉത്തരം.. "നോ".

ഹര്ത്താല്‍.. ഹാഹാഹാ..കേരളത്തിന്റെ ദേശിയ ഉല്സവം... ഓണവും പെരുന്നാളുമൊക്കെ.. വര്ഷത്തിലൊരിക്കലെങ്കില്‍.. നമ്മുടെ പ്രിയപ്പെട്ടതായി മാറിയ ഹര്ത്താല്മാസത്തിലൊരിക്കല്എന്ന ക്രമത്തിലാണ്

കേരളത്തിന്റെ സ്വന്തം യുവകോമളന്മാര്‍, കുപ്പി പൊട്ടീച്ച് ആഘോഷിക്കുന്ന ഏറ്റവും നല്ല റിയാലിറ്റിഷോ!!!!.. ഇനി ഹര്ത്താല്കഴിഞ്ഞ് വരുന്ന ദിവസം ബിവറേജ് റേഷന്കടയുടെ കുപ്പിവിവരകണക്കുകള്വരുമോ... ആവോ..

അല്ലെങ്കില്‍ ... പൃഥിരാജിന്റെയും മമ്മൂട്ടിയുടെയും മോഹലാലിന്റെയും ... മീശയുടെ കനം അളന്ന് കൊണ്ടിരിക്കുന്ന... ഒരു തരം വിഡ്ഡീകളുടെ കേരളം...

എടോ... ഇവരോക്കെ... നമ്മളെ പോലെ, പള്ളയില്തീട്ടം കൊണ്ട് നടക്കുന്ന ഇരുകാലികള്തന്നെ
എല്ലാരും ഉല്സവം ആകട്ടെ..എന്ഡോസള്‍‌ഫാന്ഉപാധികളോടെ വില്ക്കട്ടെ...

സ്വകാര്യം ; "നമ്മുടെ അങ്ങാടിയുടെ കാര്യം തീരുമാനിക്കാന്ജനീവ വരെ പോവേണ്ടി വന്നു..അല്ലേ... കഷ്ടം

പഴശിയും...കുഞ്ഞാലിയും ഒന്നും കേള്കേണ്ട...

പറ്റുമെങ്കില്‍... നമുക്ക് ഒരു കാര്യം ചെയ്യാം..." ചൂണ്ട്വിരല്അങ്ങു മുറിച്ച് മാറ്റിയേക്കാം

മൂക്കില്ഇടാന്വേറെയും വിരലുകള്ഉണ്ടല്ലോ... വിഡ്ഡി അതിനു മേയ് പതിമൂന്ന് വരെ കാത്തിരികേണ്ട കാര്യമില്ലട്ടോ


ആരെയും വിമര്ശിക്കാന്അല്ല..

ഒന്നു ഓര്ത്തോ ജപ്പാനും ഇന്ഡൊനേഷ്യയും.... ഹെയ്തിയും ഒന്നും അധികം ദൂരം അല്ല...

അമ്മ.. ഒന്നു ഇളകിയാല്മതി..അല്ലെങ്കില്ഭൂമി ഒരു തൊട്ടില്അല്ലേ...

ആരുടെയോ കരങ്ങളാല്ആട്ടപ്പെട്ട ഒരു ചെറു തൊട്ടില്‍.....


പടച്ചോന്കാക്കട്ടെ


ഒരു വേദനയുടെ ബാക്കിപത്രം...this article written By My friend Mohammed ShafeeQ

Read more...

തുറന്നചിന്ത

Monday, 18 April 2011


ഇന്ന് തിമൊഷിങ്കിന്റെ strength of materials വായിച്ചു, സ്ട്രസ്സ് ആയിരുന്നു വായനയിലെ ഫോക്കസ്. രണ്ടു പേജ് കഴിഞ്ഞപ്പോള്‍ തന്നെ എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞു, തേങ്ങല്‍ അടക്കിപിടിക്കുവാന്‍ ശ്രമിച്ചു പേജുകള്‍ ഓരോന്നായി വായിച്ചു തീര്‍ത്തു. വായന തീര്‍ന്നിട്ടും എന്റെ കണ്ണുനീരിന്റെ ഒഴുക്ക് അവസാനിച്ചിരുന്നില്ല.

കൂട്ടുക്കാരേ, ഞാന്‍ എന്നോട് തന്നെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ട്രെസ്സ് എന്ന വാക്ക് ഒരാളെ കരയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, ഏതൊരു വാക്കിനും ഹൃദയത്തോട് സം‌വദിക്കാന്‍ കഴിയുമെന്നും അതിനും ലിപികളും ഗ്രാമറുകളും വേണ്ടാത്ത ഭാഷയുണ്ടെന്നും എനിക്ക് മനസിലായി.


ഈ ബുക്ക് എഴുതിയ തിമോഷ്ങ്ക് ഈ വിഷയത്തിലെ അവസാന വാക്കുമല്ല, പിന്നെ ഇതൊക്കെ വായിച്ചു, ഞാന്‍ എല്ലാം നേടി ലോകം കീഴടക്കി എന്ന് അവകാശപ്പെടുന്ന വിഡ്ഡീ നീ എവിടെയാണ്‌ കിടക്കുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞിരുന്നു. ഹൃദയം സംസാരിക്കുന്നതെല്ലാം ബുക്കില്‍ ഇടം ലഭിക്കുകയില്ലാ, അതിനു സാധ്യവുമല്ല. അപ്പോള്‍ ആ തിമോഷ്ങ്കിന്റെ ഹൃദയം എത്രത്തോളം സഞ്ചരിച്ചു കാണും.


ഞാന്‍ പുസ്തകത്തില്‍ ഇനിയും കണ്ണുനീര്‍ വീഴാതിരിക്കാന്‍ അടച്ചു വെച്ചു, ഓഫീസ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... ഫാബ്രികാഷന്‍ യാര്‍ഡില്‍ പിറവി കൊണ്ടിരിക്കുന്ന സ്റ്റീല്‍ സ്ട്രക്ച്ചേര്‍സ്, എന്റെ മനസ്സില്‍ വീണ്ടും വേദന സൃഷ്ടിക്കപ്പെട്ടു. ഈ നന്മ നിറഞ്ഞ മെക്കാനിസിനെ കാശ് ആക്കി മാറ്റാന്‍ ആരാണു പഠിപ്പിച്ചത്. തിമോഷ്ങ്കിയോ?? അതോ എന്റെ മാഷോ?? ഉത്തരം തേടിയുള്ള യാത്ര അപ്പോഴെക്കും തുടങ്ങി കഴിഞ്ഞിരുന്നു.ഈ കുറിപ്പ് എഴുത്തുന്നത് എന്നെ മഹാനാക്കുവാന്‍ വേണ്ടി അല്ല, ഒരു വേദനയുടെ ബാക്കിപത്രം...നമ്മള്‍ മറന്നുപോയ ഒരു കര്‍മ്മം കാരണം നമ്മുടെ മര്‍മ്മം തന്നെ നശിച്ചു തുടങ്ങി....
 

എന്റെ ഫസ്റ്റ് ഇയറില്‍ കൂട്ടുക്കാര്‍ ചോദിച്ചിരുന്നു, എന്തിനാ സിവില്‍ പഠിക്കുന്നത് എന്ന്? ഒരു ധാര്‍ഷ്ട്യത്തോടെ ഞാന്‍ കൊടുത്തു മറുപടി: I Need to make a Concrete garden ഈ മറുപടി എന്നെ ഇന്നു വേട്ടയാടുന്നുഅങ്ങനെ ഒരു കോണ്‍ക്രീറ്റ് ഗാര്‍ഡന്‍ ഉണ്ടാക്കണം എന്ന ഒരു ആഗ്രഹത്തോടെ ഇറങ്ങിതിരിച്ചപ്പോള്‍... ഞാന്‍ ഒരു വാക്ക് കേട്ടു: മനുഷ്യാ നീ ഈ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്‌ കേട്ടപ്പാടെ വല്ലാത്ത സന്തോഷം തോന്നി.. മനുഷ്യനു ഇതിലും വലിയ അംഗീകാരം വേണോ്! ആ വാക്കുകള്‍ക്ക് വീണ്ടും കേള്‍ക്കുന്നതിനു വിണ്ടും ചെവിയോര്‍ത്തു. ആ വാക്കുകളായിരുന്നു എന്റെ മുഖത്തെ ഉന്മേഷം..ഖലീഫ, പ്രതിനിധി, അംബാസിഡര്‍, .... മൂന്നും ഒരു കര്‍മ്മത്തിലേക്കു തന്നെ വിരല്‍ ചൂണ്ടുന്നു. ഒരു രാജാവു നിര്‍‌വഹികേണ്ട കര്‍മ്മമാണ്‌ ഒരു പ്രതിനിധി ചെയ്യുന്നത്. രാജാവ് ദൈവമാണെങ്കില്‍... എന്റെ ഉറക്കം കെടുത്തുന്ന വാക്കുകളായി മാറി അത് പീന്നിടുള്ള രാത്രികളില്‍...


ദൈവം, ദൈവത്തെ പരിച്ചയപ്പെടുത്തുന്നത് കാരുണയും സം‌രക്ഷകനും എന്നൊക്കെ ആണല്ലോ... ഈ കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കും ബാധകമല്ലേ??
 

സം‌രക്ഷകനാവേണ്ട മനുഷ്യാ... നീ ഏതു കോടതിയിലാണ്‌ ഇതിനൊരു പരിഹാരം കാണുക??? നീ സം‌രക്ഷികേണ്ടെ ഈ ഭൂമിമാതാവിനെ... നീ തന്നെ അതിനെ നശിപ്പിക്കുകയാണെങ്കില്‍!!


 

ഭൂമിക്കു മുകളില്‍ കാണുന്ന ഒന്നും മനുഷ്യനു അനുകൂലമായി സാക്ഷി പറയില്ല, അതു ഉറപ്പ്. കാരണം കോണ്‍കീറ്റിലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍, ഭൂമിക്കു ആണി ആയ പര്‍‌വതങ്ങളെ, മനുഷ്യന്‍ പൊടിച്ചു കളഞ്ഞില്ലേ! ഭൂമിയുടെ ത്രാണിയായ ഇരുമ്പിനെ നീ പുറത്ത് എടുത്തില്ലേ, ഇനി ഈ ഭൂമിക്ക് എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും.. ഈ ഭൂമിയെ കൊന്നവരില്‍ ഒന്നാം പ്രതി ഞാന്‍ തന്നെ.. അക്രമി ഞാന്‍ തന്നെ.. നമ്മള്‍ തന്നെ..
 
 
Stokes fifth order or airys wave theory യോ ഒന്നും കൊണ്ട് നിനക്ക് മഹാസമുദ്രങ്ങളെ അളന്ന് തിട്ടപെടുത്തുവാന്‍ കഴിയില്ല എന്നത് സത്യം കാരണം എല്ലാംതിയറികളും പ്രോബബിലിറ്റിയിലാണ്‌ നിലകൊള്ളുന്നത് ..പ്രോബബിലിറ്റിയോ!!! ആ വാക്കിനു പോലും ഉറപ്പില്ല.. പിന്നെ എങ്ങനെ തിയറികള്‍ നിരത്തി നിര്‍മ്മിച്ച ഒരു സാധനത്തിനു ഉറപ്പുണ്ടാവും???

 

ഒരിക്കല്‍ എന്റെ കൂട്ടുക്കാരന്‍ പറഞ്ഞു,, ഗള്‍ഫിലൊന്നും സുനാമി ഉണ്ടാകില്ല എന്ന്... ഞാന്‍ അതു ഓര്‍ത്ത് ചിരിച്ചു എന്റെ മനസ്സില്‍, ഭൂമിയിലെ അക്രമം കാരണം ദൈവത്തോട് കടല്‍ എല്ലാ രാത്രിയിലും ചോദിക്കും, ദൈവമേ, നീ അനുവദിച്ചാല്‍ ഈ അക്രമികളെ ഞാന്‍ നക്കി തുടചോട്ടെ എന്ന് അപ്പോള്‍ ദൈവം പറയുമത്രെ.. അടങ്ങൂ..അടങ്ങൂ,, ഇതു തന്നെയാണു എന്റെ മാഷ് സുന്ദര്‍ സാരും പറഞ്ഞത് SEA IS LIKE a ferociuos animal chained at infinity.......
തുടരും...

എന്റെ സുഹൃത്തിന്റെ കുറിപ്പ്

Read more...

വെറുതെ പാടിയാല്‍ മതിയോ?

Sunday, 3 April 2011


   വെറുതെ ഇരുന്ന് പാട്ട് കേള്‍ക്കുന്നവര്‍ ഒന്നു ചിന്തിക്കുവാന്‍ വേണ്ടി, അലെങ്കില്‍ ഒന്നു വായിച്ചു നോക്കുവാന്‍ മാത്രം, മലബാര്‍ മേഖലകളില്‍ പുരാതനം മുതലേ പ്രചാരം നേടിയ കലയാണ്‌ മാപ്പിളപ്പാട്ട്. കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അറബികളുമായ സാംസ്കാരിക ബന്ധം നിലനില്‍കുന്നുണ്ട്.  ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്.
മാപ്പിളപ്പാട്ട് പഴമയുടെ രേഖ

മാപ്പിളപ്പാട്ടിന്റെ ചരിതത്തിലേക്ക് കടന്നു വെറുതെ സമയം കളിയുന്നില്ല, എന്നാലും മാപ്പിളപ്പാട്ടിന്റെ മഹിത ചരിത്രം നാം അറിഞ്ഞിരിക്കേണ്ടതാണ്‌, അപ്പോഴാണ്‍ മാപ്പിള സമൂഹത്തോട് ഇന്നു നാം കാണിക്കുന്ന തെറ്റ് മനസ്സിലാക്കുവാന്‍ കഴിയൂ. 

 മാലപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, യുദ്ധ-കാവ്യം, ഒപ്പനപ്പാട്ടുകൾ തുടങ്ങി നാടോടി ഗാനങ്ങൾ മുതൽ മാപ്പിള രാമായണം വരെ മാപ്പിളപ്പാട്ടുകളുടെ വൈവിദ്ധ്യം പ്രകടമാക്കുന്നു. എന്നാല്‍ ഇന്നു വെറും പ്രണയ കാമ രംഗങ്ങളോടു കൂടി ദൃശ്യവല്‍ക്കരിച്ച മാപ്പിളപ്പാട്ടിനെ ഇല്ലായിമ ചെയ്തിരികുന്നു. ആര്‍ ഉത്തരവാദികള്‍??? നമ്മളൊ? അതോ പാട്ടുകാരോ??

ഇനി നമുക്ക് വെറുതെ ഒന്നു രണ്ടു ഗാന സംസ്കാരങ്ങളുടെ  അവസ്ഥകള്‍ നോക്കാം.. അല്ലെ


കേരള ഗാന വിപണിയില്‍ കേരളീയര്‍ക്കു മാപ്പിളപ്പാട്ടു ജനകീയമായ്ത് 'എന്റെ ഖല്‍ബില്‍ നീയാണ്‌...' എന്ന ആല്‍ബത്തോടെയാണ്‍! അല്ലെ... പക്ഷെ അവിടെ മലയാളത്തില്‍ നില്‍ നിന്നിരുന്ന ഗാനങ്ങളുടെ രീതിയെ തന്നെ മാറ്റികുറിച്ചു. ഒന്നു പ്രണയഗാനങ്ങള്‍ക്കും ഉണ്ടായിരുന്നു നല്ല ഭാവങ്ങള്‍.. പ്രണയത്തിന്റെ വിരഹവും സന്തോഷവുമൊക്കെ ഉള്‍കൊള്ളൂന്ന വരികള്‍ സുന്ദരമായിരുന്നു. മാപ്പിളപ്പാട്ടുകളില്‍ പണ്ടു മുതല്‍ക്കേ പ്രണയ ഗാനശാഖ നിലവിലുണ്ടായിരുന്നു. അതിനു താളബോധവും ആസ്വാദനവുമുണ്ടായിരുന്നു. ഇന്നു ഇവകള്‍ക്ക് ദൃശ്യവ്ല്‍ക്കരണം കൂടി വന്നപ്പോള്‍ ആകെ സ്ഥിതി മാറി. ഒരു മുസ്ലിം പേരു വെച്ചു ആല്‍ബം ഇറക്കല്‍ ആയി. അങ്ങനെ കുറെ പുതിയ പേരുകള്‍ കേരളസമൂഹം പഠിച്ചു.
മലയാളം ആല്‍ബം സില്‍സില വരെ എത്തി നില്‍ക്കുന്നു ഇനിയും പലതു ഇറങ്ങും ജാഗ്രതെ!! വെറുതെ പറയുക അല്ല
രണ്ടാമത്തെ സംസ്കാരംഏഷ്യാ ഭൂഖണ്ഡത്തില്‍ നിന്നു അലപം മാറി യൂറൊപ്പിലേക്ക് ഒന്നു പോയി നോക്കാം, ഇസ്ലാമിക ഗാന ശാഖയിലേക്ക്... ഒന്നു വെറുതെ രണ്ടു മൂന്ന് പാട്ടുകള്‍ കേട്ട് നോക്കാം. 
സാമി യൂസുഫ്- അല്‍ മുഅലിം

maher zain - open ur eyes
yusuf islam - beloved

കേരളത്തിന്റെ അഫ്സലിന്റെയും താജുദ്ദീന്റെയും കൊല്ലം ഷാഫിയുടെയും ഗാനങ്ങള്‍ അതിനു ശേഷം ഒന്നു ആസ്വദിച്ചു വിലയിരുത്താം.
shafi kollam - ente ponnu...
afsal- sajna
tajudheen
സംഗീതം എന്നുള്ളതും വെറും ആസ്വാദനത്തിന്റെ വഴികള്‍ മാത്രമല്ല, ഏതു കലയുടെ നന്മകള്‍ ഉള്‍കൊണ്ട്, അതിന്റെ സാധ്യതകള്‍ മനസിലാക്കി നന്മയിലേക്ക് നയിക്കാം ആവണം.
നാം പ്രണയം മാത്രമാണോ? ഗാനങ്ങളിലൂടെ കാണുന്നത്. പെണ്ണീനെ വര്‍ണ്ണിക്കുന്നതിലപ്പുറം ഗാനങ്ങള്‍ സ്കോപ്പിലേ... എന്താണ്‍ സംഭവിച്ചത്?


നാം അറിയാതെ പോകരുത് ഇവരെ :

യുവത്വം എപ്പൊഴും ആസ്വാദനത്തിനും രസത്തിനും വഴികള്‍ തേടുന്നു. അതുകൊണ്ട് തന്നെ സംഗീതമേഖലക്കു യുവത്വം വലിയ പ്രധാന്യം നല്‍ക്കുന്നത്. പോപ്പ് സംഗീതങ്ങളില്‍ മതിമറന്ന യൂറൊപ്പിന്‍ യുവത്വം, അതിലെ മുസ്ലിം ചെറുപ്പക്കാരെ നന്മയിലേക്ക് വഴി തെളിക്കുവാന്‍ നന്മയുടെ സംഗീതവുമായി അന്താരാഷ്ട്രലോകത്തേക്ക് ഇവര്‍:

സാമി യൂസുഫ്:

"ഇസ്‌ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം" എന്നായിരുന്നു, ടൈം മാഗസിന്‍ സാമി യൂസുഫിനെ വിശേഷിപ്പിച്ചത്. ഒരു സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ സംഗീതപ്രേമി ആയിരുന്നു.  ലണ്ടനിലെ പ്രസിദ്ധ റോയല്‍ അക്കാദമി ഓഫ്  മ്യൂസിക്കില്‍ നിന്നു പ്രസിദ്ധ സംഗീതജ്ഞരുടെയും രചയിതാക്കളുടെയും കീഴിൽ അദ്ദേഹം സംഗീതം അഭ്യസിച്ചു. പാശ്ചാത്യ സംഗീതത്തിനു പുറമെ മദ്ധ്യപൂർ‌വേഷ്യൻ സംഗീതത്തിലും നല്ല ധാരണയുണ്ടാക്കി. പാശ്ചാത്യ-പൗരസ്ത്യ സംഗീത പാരമ്പര്യവുമായി ആഴത്തിൽ തന്നെ അദ്ദേഹം പരിചയപ്പെട്ടു.

സാമി യൂസുഫ് പോപ്പ് സിംഗര്‍ ആണെന്നു ആദ്യമുഖവുരയില്‍ നിന്നു നിങ്ങള്‍ മനസ്സിലാക്കിയോ?

മൈക്കല്‍ ജാക്സണെ പോലെ വെറും ആര്‍മാദലഹരിയിലെത്തിക്കുന്ന പോപ്പ് സിംഗരാണ്‍ എന്ന് നിങ്ങല്‍ തെറ്റുദ്ധരിച്ചെങ്കില്‍ , സോറി..
sami yusuf - supplication

മദീനയുടെ രാജകുമാരനെ , ഹബീബായ റസൂല്‍ (സ)യെ വാഴ്ത്തുന്ന, അവിടുത്തെ മഹത്വം വിളിച്ചൊദുന്ന എത്രയോ പാട്ടുകള്‍ രചിക്കുകയും ഈണം നല്‍ക്കുകയും.. സുന്ദരമായ ശബ്ദത്തിലൂടെ യുവജനങ്ങളെ പ്രകാശത്തിലേക്ക് നയിക്കുക ചെയ്ത് പോപ്പ് സിംഗര്‍.
sami yusuf- healing

മാനുഷികമൂല്യങ്ങളെ കുറിച്ചു, യുവത്വത്തിന്റെ പ്രസരിപ്പിനെ കുറിച്ച്, സ്വാന്തനത്തിന്റെ തലോടലുകളെ കുറിച്ച് ദൈവം നല്‍കിയ കഴിവിനെ ദൈവത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

പൈങ്കിളിപാട്ടുകളെല്ല, മാതാവിന്റെ സനേഹം (My Ummah album), വാല്‍സല്യം, ഭാര്യയുടെ അനുരാഗം(Al-Mualim), പ്രണയം, ഉപ്പയുടെ സ്വാന്തനം(healing), ഫലസ്തീനികളുടെ പ്രതീക്ഷകള്‍.(without You).... അങ്ങനെ പോകുന്ന സാമിയുടെ മനോഹരപാട്ടുകള്‍.

 search on youtube : sami yusuf
visit: www.samiyusufoffical.com

നാം അറിയുക... നാം പിറകോട്ട് നിങ്ങുകയാണോ എന്ന്?
നമ്മളില്‍ നിന്ന് അകന്നു പോകുന്ന മാനുഷികമൂല്യങ്ങള്‍, ഇസ്ലാമിക മുല്യങ്ങള്‍ ..
കലയെ വെറും വെറുതെ ആകാതെ ഉപയോഗപ്രദമാക്കുവാന്‍ നാം മുന്നിട്ടു ഇറങ്ങണം.
കലയിലൂടെ മാനുഷിക-ഇസ്ലാമിക മൂല്യങ്ങളെ വളര്‍ത്തുവാന്‍ കഴിയുമെന്ന്തിനു ഉദാഹരണമാണ്‌ സാമി യൂസ്സുഫ്


മറ്റുള്ളവരെ കുറിച്ച്: തുടരും..

Read more...

ബാക്കി എത്ര?


21 ജന്‍മദിനങ്ങള്‍
ദൈവത്തിനു നന്ദി
അലെങ്കിലും
ഞാന്‍ വൃഥാ പോലും
വിചാരിച്ചിട്ടില്ല
എന്റെ   ജന്‍മം.

ഉപ്പയും ഉമ്മയും
ഒരുക്കപ്പെട്ടത്‌
എനിക്കു വേണ്ടി,

തലമുണ്ട ദേശത്ത്‌ 
എന്റെ തലക്കും
സ്ഥാനം നിശ്ചയിക്കപ്പെട്ടു.

 വിവിധങ്ങളായി
വിദ്യാലയങ്ങളും വിധിക്കപ്പെട്ടു.

പുതുമകള്‍ കാഴ്ച്ചകളായി
സ്വരങ്ങള്‍ മധുരമായി
ജീവിതം പ്രണയിക്കുന്നു.


 ഇനി എത്ര ദിനങ്ങള്‍ ബാക്കി??

Read more...

ഇലക്ഷന്‍ ഫോക്കസ്ചങ്ങരംകുളത്ത് നിന്നും


Read more...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP