Showing posts with label ഭൂമി. Show all posts
Showing posts with label ഭൂമി. Show all posts

La democracia moderna... I confess that... i am the first culprit

Friday, 29 April 2011


അമ്മയെ വ്യഭിചരിച്ചാല്‍ പോലും ഇങ്ങനെ കേള്‍ക്കാം...

1.അവന്‍ നരന്‍ തന്നെ,,, അവന്‍ നരന്‍ തന്നെ..

2.എന്തെങ്കിലും കാര്യമില്ലാതെ അവന്‍ അങ്ങനെ ചെയ്യുമോ?

ഈ പറയുന്നത്.... ഇന്നും തീരാ വേദന അനുഭവിക്കുന്ന  ഒരു അമ്മയുടെ കഥയാണ്‌, നമ്മുടെ എല്ലാവരെയും സം‌രക്ഷിച്ചു വരുന്ന അമ്മ "ഭൂമി മാതാവ്"


ഹബീബ് മുഹമ്മദ് നബി (സ) പറഞ്ഞില്ലേ.. "ഭൂമിയെ സൂക്ഷിക്കുക, അതു നിങ്ങളുടെ അമ്മയാണ്‌"

ആ അമ്മയുടെ ശാപം ആണ്‌ ഇന്നു കാസര്‍ക്കോഡും പരിസരത്തും നാം കണ്ട് കൊണ്ടിരിക്കുന്നത്....

മനുഷ്യാ... നാം എന്തേ... ഇതൊക്കെ മറന്ന് പോയതു.... ഇതൊന്നും നിന്റെ കണ്ണ് തുറന്നില്ലേ.... നീ ഇപ്പോഴും കൃത്രിമമായ ഭംഗിയില്‍ ജീവിക്കുകയാണല്ലേ..


ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടോ.... ഒരു കോലം കത്തിച്ചത് കൊണ്ടോ..... ആ അമ്മക്കും ഒരു അല്പം ആശ്വാസം ആവുമോ???... മനസാക്ഷിയോട് ചോദിച്ചാല്‍ ഉത്തരം.. "നോ".

ഹര്‍ത്താല്‍.. ഹാഹാഹാ..കേരളത്തിന്റെ ദേശിയ ഉല്‍സവം... ഓണവും പെരുന്നാളുമൊക്കെ.. വര്‍ഷത്തിലൊരിക്കലെങ്കില്‍.. നമ്മുടെ പ്രിയപ്പെട്ടതായി മാറിയ ഹര്‍ത്താല്‍ മാസത്തിലൊരിക്കല്‍ എന്ന ക്രമത്തിലാണ്‌

കേരളത്തിന്റെ സ്വന്തം യുവകോമളന്മാര്‍, കുപ്പി പൊട്ടീച്ച് ആഘോഷിക്കുന്ന ഏറ്റവും നല്ല റിയാലിറ്റിഷോ!!!!.. ഇനി ഹര്‍ത്താല്‍ കഴിഞ്ഞ് വരുന്ന ദിവസം ബിവറേജ് റേഷന്‍ കടയുടെ കുപ്പിവിവരകണക്കുകള്‍ വരുമോ... ആവോ..

അല്ലെങ്കില്‍ ... പൃഥിരാജിന്റെയും മമ്മൂട്ടിയുടെയും മോഹലാലിന്റെയും ... മീശയുടെ കനം അളന്ന് കൊണ്ടിരിക്കുന്ന... ഒരു തരം വിഡ്ഡീകളുടെ കേരളം...

എടോ... ഇവരോക്കെ... നമ്മളെ പോലെ, പള്ളയില്‍ തീട്ടം കൊണ്ട് നടക്കുന്ന ഇരുകാലികള്‍ തന്നെ
എല്ലാരും ഉല്‍സവം ആകട്ടെ..എന്‍ഡോസള്‍‌ഫാന്‍ ഉപാധികളോടെ വില്‍ക്കട്ടെ...

സ്വകാര്യം ; "നമ്മുടെ അങ്ങാടിയുടെ കാര്യം തീരുമാനിക്കാന്‍ ജനീവ വരെ പോവേണ്ടി വന്നു..അല്ലേ... കഷ്ടം

പഴശിയും...കുഞ്ഞാലിയും ഒന്നും കേള്‍കേണ്ട...

പറ്റുമെങ്കില്‍... നമുക്ക് ഒരു കാര്യം ചെയ്യാം..." ആ ചൂണ്ട്‌വിരല്‍ അങ്ങു മുറിച്ച് മാറ്റിയേക്കാം

മൂക്കില്‍ ഇടാന്‍ വേറെയും വിരലുകള്‍ ഉണ്ടല്ലോ... വിഡ്ഡി അതിനു മേയ് പതിമൂന്ന് വരെ കാത്തിരികേണ്ട കാര്യമില്ലട്ടോ


ആരെയും വിമര്‍ശിക്കാന്‍ അല്ല..

ഒന്നു ഓര്‍ത്തോ ജപ്പാനും ഇന്‍ഡൊനേഷ്യയും.... ഹെയ്തിയും ഒന്നും അധികം ദൂരം അല്ല...

ഈ അമ്മ.. ഒന്നു ഇളകിയാല്‍ മതി..അല്ലെങ്കില്‍ ഭൂമി ഒരു തൊട്ടില്‍ അല്ലേ...

ആരുടെയോ കരങ്ങളാല്‍ ആട്ടപ്പെട്ട ഒരു ചെറു തൊട്ടില്‍.....


പടച്ചോന്‍ കാക്കട്ടെ


ഒരു വേദനയുടെ ബാക്കിപത്രം...



this article written By My friend Mohammed ShafeeQ

Read more...

തുറന്നചിന്ത

Monday, 18 April 2011


ഇന്ന് തിമൊഷിങ്കിന്റെ strength of materials വായിച്ചു, സ്ട്രസ്സ് ആയിരുന്നു വായനയിലെ ഫോക്കസ്. രണ്ടു പേജ് കഴിഞ്ഞപ്പോള്‍ തന്നെ എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞു, തേങ്ങല്‍ അടക്കിപിടിക്കുവാന്‍ ശ്രമിച്ചു പേജുകള്‍ ഓരോന്നായി വായിച്ചു തീര്‍ത്തു. വായന തീര്‍ന്നിട്ടും എന്റെ കണ്ണുനീരിന്റെ ഒഴുക്ക് അവസാനിച്ചിരുന്നില്ല.

കൂട്ടുക്കാരേ, ഞാന്‍ എന്നോട് തന്നെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ട്രെസ്സ് എന്ന വാക്ക് ഒരാളെ കരയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, ഏതൊരു വാക്കിനും ഹൃദയത്തോട് സം‌വദിക്കാന്‍ കഴിയുമെന്നും അതിനും ലിപികളും ഗ്രാമറുകളും വേണ്ടാത്ത ഭാഷയുണ്ടെന്നും എനിക്ക് മനസിലായി.


ഈ ബുക്ക് എഴുതിയ തിമോഷ്ങ്ക് ഈ വിഷയത്തിലെ അവസാന വാക്കുമല്ല, പിന്നെ ഇതൊക്കെ വായിച്ചു, ഞാന്‍ എല്ലാം നേടി ലോകം കീഴടക്കി എന്ന് അവകാശപ്പെടുന്ന വിഡ്ഡീ നീ എവിടെയാണ്‌ കിടക്കുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞിരുന്നു. ഹൃദയം സംസാരിക്കുന്നതെല്ലാം ബുക്കില്‍ ഇടം ലഭിക്കുകയില്ലാ, അതിനു സാധ്യവുമല്ല. അപ്പോള്‍ ആ തിമോഷ്ങ്കിന്റെ ഹൃദയം എത്രത്തോളം സഞ്ചരിച്ചു കാണും.


ഞാന്‍ പുസ്തകത്തില്‍ ഇനിയും കണ്ണുനീര്‍ വീഴാതിരിക്കാന്‍ അടച്ചു വെച്ചു, ഓഫീസ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... ഫാബ്രികാഷന്‍ യാര്‍ഡില്‍ പിറവി കൊണ്ടിരിക്കുന്ന സ്റ്റീല്‍ സ്ട്രക്ച്ചേര്‍സ്, എന്റെ മനസ്സില്‍ വീണ്ടും വേദന സൃഷ്ടിക്കപ്പെട്ടു. ഈ നന്മ നിറഞ്ഞ മെക്കാനിസിനെ കാശ് ആക്കി മാറ്റാന്‍ ആരാണു പഠിപ്പിച്ചത്. തിമോഷ്ങ്കിയോ?? അതോ എന്റെ മാഷോ?? ഉത്തരം തേടിയുള്ള യാത്ര അപ്പോഴെക്കും തുടങ്ങി കഴിഞ്ഞിരുന്നു.



ഈ കുറിപ്പ് എഴുത്തുന്നത് എന്നെ മഹാനാക്കുവാന്‍ വേണ്ടി അല്ല, ഒരു വേദനയുടെ ബാക്കിപത്രം...നമ്മള്‍ മറന്നുപോയ ഒരു കര്‍മ്മം കാരണം നമ്മുടെ മര്‍മ്മം തന്നെ നശിച്ചു തുടങ്ങി....
 

എന്റെ ഫസ്റ്റ് ഇയറില്‍ കൂട്ടുക്കാര്‍ ചോദിച്ചിരുന്നു, എന്തിനാ സിവില്‍ പഠിക്കുന്നത് എന്ന്? ഒരു ധാര്‍ഷ്ട്യത്തോടെ ഞാന്‍ കൊടുത്തു മറുപടി: I Need to make a Concrete garden ഈ മറുപടി എന്നെ ഇന്നു വേട്ടയാടുന്നു



അങ്ങനെ ഒരു കോണ്‍ക്രീറ്റ് ഗാര്‍ഡന്‍ ഉണ്ടാക്കണം എന്ന ഒരു ആഗ്രഹത്തോടെ ഇറങ്ങിതിരിച്ചപ്പോള്‍... ഞാന്‍ ഒരു വാക്ക് കേട്ടു: മനുഷ്യാ നീ ഈ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്‌ കേട്ടപ്പാടെ വല്ലാത്ത സന്തോഷം തോന്നി.. മനുഷ്യനു ഇതിലും വലിയ അംഗീകാരം വേണോ്! ആ വാക്കുകള്‍ക്ക് വീണ്ടും കേള്‍ക്കുന്നതിനു വിണ്ടും ചെവിയോര്‍ത്തു. ആ വാക്കുകളായിരുന്നു എന്റെ മുഖത്തെ ഉന്മേഷം..



ഖലീഫ, പ്രതിനിധി, അംബാസിഡര്‍, .... മൂന്നും ഒരു കര്‍മ്മത്തിലേക്കു തന്നെ വിരല്‍ ചൂണ്ടുന്നു. ഒരു രാജാവു നിര്‍‌വഹികേണ്ട കര്‍മ്മമാണ്‌ ഒരു പ്രതിനിധി ചെയ്യുന്നത്. രാജാവ് ദൈവമാണെങ്കില്‍... എന്റെ ഉറക്കം കെടുത്തുന്ന വാക്കുകളായി മാറി അത് പീന്നിടുള്ള രാത്രികളില്‍...


ദൈവം, ദൈവത്തെ പരിച്ചയപ്പെടുത്തുന്നത് കാരുണയും സം‌രക്ഷകനും എന്നൊക്കെ ആണല്ലോ... ഈ കര്‍മ്മങ്ങള്‍ മനുഷ്യര്‍ക്കും ബാധകമല്ലേ??
 

സം‌രക്ഷകനാവേണ്ട മനുഷ്യാ... നീ ഏതു കോടതിയിലാണ്‌ ഇതിനൊരു പരിഹാരം കാണുക??? നീ സം‌രക്ഷികേണ്ടെ ഈ ഭൂമിമാതാവിനെ... നീ തന്നെ അതിനെ നശിപ്പിക്കുകയാണെങ്കില്‍!!


 

ഭൂമിക്കു മുകളില്‍ കാണുന്ന ഒന്നും മനുഷ്യനു അനുകൂലമായി സാക്ഷി പറയില്ല, അതു ഉറപ്പ്. കാരണം കോണ്‍കീറ്റിലും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍, ഭൂമിക്കു ആണി ആയ പര്‍‌വതങ്ങളെ, മനുഷ്യന്‍ പൊടിച്ചു കളഞ്ഞില്ലേ! ഭൂമിയുടെ ത്രാണിയായ ഇരുമ്പിനെ നീ പുറത്ത് എടുത്തില്ലേ, ഇനി ഈ ഭൂമിക്ക് എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും.. ഈ ഭൂമിയെ കൊന്നവരില്‍ ഒന്നാം പ്രതി ഞാന്‍ തന്നെ.. അക്രമി ഞാന്‍ തന്നെ.. നമ്മള്‍ തന്നെ..
 
 
Stokes fifth order or airys wave theory യോ ഒന്നും കൊണ്ട് നിനക്ക് മഹാസമുദ്രങ്ങളെ അളന്ന് തിട്ടപെടുത്തുവാന്‍ കഴിയില്ല എന്നത് സത്യം കാരണം എല്ലാംതിയറികളും പ്രോബബിലിറ്റിയിലാണ്‌ നിലകൊള്ളുന്നത് ..പ്രോബബിലിറ്റിയോ!!! ആ വാക്കിനു പോലും ഉറപ്പില്ല.. പിന്നെ എങ്ങനെ തിയറികള്‍ നിരത്തി നിര്‍മ്മിച്ച ഒരു സാധനത്തിനു ഉറപ്പുണ്ടാവും???

 

ഒരിക്കല്‍ എന്റെ കൂട്ടുക്കാരന്‍ പറഞ്ഞു,, ഗള്‍ഫിലൊന്നും സുനാമി ഉണ്ടാകില്ല എന്ന്... ഞാന്‍ അതു ഓര്‍ത്ത് ചിരിച്ചു എന്റെ മനസ്സില്‍, ഭൂമിയിലെ അക്രമം കാരണം ദൈവത്തോട് കടല്‍ എല്ലാ രാത്രിയിലും ചോദിക്കും, ദൈവമേ, നീ അനുവദിച്ചാല്‍ ഈ അക്രമികളെ ഞാന്‍ നക്കി തുടചോട്ടെ എന്ന് അപ്പോള്‍ ദൈവം പറയുമത്രെ.. അടങ്ങൂ..അടങ്ങൂ,, ഇതു തന്നെയാണു എന്റെ മാഷ് സുന്ദര്‍ സാരും പറഞ്ഞത് SEA IS LIKE a ferociuos animal chained at infinity.......




തുടരും...

എന്റെ സുഹൃത്തിന്റെ കുറിപ്പ്

Read more...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP